മണവാളനെ കണ്ടെത്തി, ” ചെന്നായ പെൺകൊടി മീശ വടിച്ചു “.

 

ഇന്ന് കാക്കച്ചി പറയാൻ പോകുന്ന കഥ ഒരു പെന്കുട്ടിയുടേതാണ്. പലരും അവളെ ചെന്നായ എന്ന്  വിളിച്ചു. എന്ത്   കൊണ്ടാണെന്നല്ലേ . അവളുടെ രൂപം ഒരു ചെന്നായയുടേത്  പോലെ രോമങ്ങൾ നിറഞ്ഞതായിരുന്നു.

കടപ്പാട് ബാർക്രോഫ്റ്

2010 ഇൽ ഗിന്നസ്സ്  വേൾഡ് റെക്കോർഡ്‌സ് ഇവളെ ലോകത്തിലെ ഏറ്റവും സെക്സി ആയ കൗമാരക്കാരി എന്ന് വിശേഷിപ്പിക്കുകയുണ്ടായി . തായ്‌ലൻഡിലെ  ബാങ്കോക്കിൽ  നിന്നുള്ള ഈ  17 കാരി നവ വർഷത്തിൽ പുതിയ ജീവിതം ആരംഭിച്ചു. അതിനായി  അവൾ മുഖത്തെയും മറ്റും രോമങ്ങൾ നീക്കി.

കടപ്പാട് ബാർക്രോഫ്റ്

‘ നാറ്റി’ എന്ന്‌ ഓമന പേരുള്ള സുപത്ര സുസുഫൻ ‘അംബ്രസ് സിന്ഡ്രോം’ എന്ന  അസാധാരണ ജനിതക രോഗത്തിന് അടിമയാണ്. ഉടൽ  മുഴുവനും  ഉള്ള അമിത രോമ  വളർച്ചയാണ് ഈ രോഗത്തിൻറെ ഫലം.  ഇത്  വരെ 50 ളം പേരിലേ ഈ അപൂർവ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ചെറുപ്പത്തിൽ നാറ്റി ധാരാളം തവണ ലേസർ ചികിത്സ സ്വീകരിച്ചിട്ടുണ്ടെങ്കിലും രോമവളർച്ചക്കു കുറവുണ്ടായില്ല. അവൾ മുഖത്തെ രോമം മുഴുവൻ ഷേവ് ചെയ്തു നീക്കിയതായി  അവളുടെ അച്ഛൻ  മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

നാറ്റി വരനോടൊപ്പം   കടപ്പാട് ഫേസ്ബുക്

താൻ വിവാഹിതയായെന്നു നാറ്റിയും ഫേസ്‌ബുബുക്കിലൂടെ അറിയിച്ചു. നീ എന്റെ ആദ്യ പ്രണയം മാത്രമല്ല, ജീവിത പ്രണയം തന്നെ ആണെന്ന് അവൾ ഒരു ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്യുകയുണ്ടായി.  തായ്‌ലൻഡിൽ ജീവിക്കുന്ന അവൾക്കു കുട്ടിക്കാലം മുതൽക്കു തന്നെ ധാരാളം അവഗണകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ചെന്നായ എന്നും ചെബക്ക പട്ടിയെന്നും മറ്റുമുള്ള വിളികൾ അവളെ തെല്ലു പോലും തളർത്തിയില്ല. “മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യാസവും എനിക്കുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല “. ” സ്കൂളിൽ എനിക്ക് ധാരാളം കൂട്ടുകാരുണ്ട് “. ” രോമങ്ങൾ എന്നെ സ്പെഷ്യൽ ആക്കുന്നു “. അവൾ ആത്മവിശ്വാസത്തോടെ  ലോകത്തോടു  പറയുന്നു. Share this:
Like this:Like Loading...