Rate this book

Oru Desathinte Kadha | ഒരു ദേശത്തിന്റെ കഥ (2000)

by S.K. Pottekkatt(Favorite Author)
2.61 of 5 Votes: 9
languge
English
genre
publisher
DC Books
review 1: ഞാൻ ആദ്യം ഈ നോവൽ വായിച്ചപ്പോൾ അത്ര മഹത്തായ ഒന്നായി തോന്നിയിരുന്നില്ല. എട്ടിൽ പഠിയ്ക്കുമ്പോൾ ആണ് എന്റെ ഫ്രണ്ട് വിനീത ഈ ബുക്ക്‌ വായിയ്ക്കാൻ തന്നത്. അന്ന് നോവലുകൾ വായിച്ചു തുടങ്ങുന്ന കാലം. രണ്ടോ മൂന്നോ ആഴ്ച ഞാൻ തലകുത്തി നിന്ന് ചിരിയ്ക്കുകയായിരുന്നു എന്നാണു ഓർമ. ബസ്ര കുഞ്ഞപ്പു കിട്ടാനുള്ള പ�... more�സയ്ക്ക് പകരം പെയിന്റെറുടെ പെയിന്റ് പാട്ടകളും ബ്രഷും എടുത്തു കൊണ്ട് വന്നു ഉലക്കയ്ക്കക്കും ഉരലിനും പെയിന്റ് അടിയ്ക്കുന്ന സീൻ ആയിരുന്നു എന്നെ ഏറ്റവും ചിരിപ്പിച്ചത് എന്ന് ഓർമയുണ്ട്. ആ രണ്ടു മൂന്നു ആഴ്ച (അത് കഴിഞ്ഞു പിന്നെയും) ഞാൻ ഫുൾടൈം അതിരാണിപ്പാടത്തും ഇലഞ്ഞിപ്പൊയിലിലും ആയിരുന്നെന്നാണോർമ. ചന്തു ഓടക്കുഴൽ ഉണ്ടാക്കി ശ്രീധരന് കൊടുത്തപ്പോൾ ഞാനും അതു വാങ്ങി ഒന്ന് ഊതി നോക്കിയിരുന്നില്ലേ? ചന്തോമന്റെ കയത്തിൽ ഞാനും എത്തിച്ചു നോക്കിയിരുന്നില്ലേ? അപ്പം വാങ്ങി വരുമ്പോൾ കൊത്തിയ പാട് ഇപ്പോഴും പുറത്ത് ഇല്ലേ എന്നൊരു സംശയം. കുതിര ബിരിയാണിയുടെ രുചി, ഉം....ശ്രീധരൻ വളർന്നപ്പോൾ ഞാനും കൂടെ വളരുകയായിരുന്നു. പിന്നെ ഏറ്റവും ചിരിച്ചത് ജയമോഹനനെ പറിച്ചെടുക്കുന്നത് ഓർത്തായിരുന്നു. ആരോ കൊണ്ടു പോകുന്ന പച്ചിലക്കെട്ടിനു പുറകെ പോകുന്ന ഒരു ആടിന്റെ ചിത്രം എത്ര മാത്രം ചിരിപ്പിച്ചു എന്ന് ഓർമയില്ല. പ്രണയമായിരുന്നോ അതോ കവിതയായിയുന്നോ ശ്രീധരന് ആദ്യം ഉണ്ടായത് എന്നും ഓർമയില്ല. അലസിപ്പോയ കുറെ ശ്രമങ്ങൾക്ക് ശേഷം കവിതായജ്ഞം വിജയിച്ചെങ്കിലും പ്രണയം യാഥാർത്യമാകാൻ കുറെ സമയമെടുത്തു. അതാകട്ടെ, നനഞ്ഞ ഒരു പഴയ നോട്ട് ബുക്കിലെ വയലെറ്റ് മഷി കൊണ്ട് കുത്തിക്കുറിച്ച ഒരു കവിതയിൽ ഒതുങ്ങു കയും ചെയ്തില്ലേ. ശ്രീധരൻ നന്നാക്കിയ അവളുടെ കുട ആ ബുക്ക്‌ നനയാതെ നോക്കാൻ പോലും ഉപകരിച്ചില്ല.വളർന്ന ശ്രീധരന് ചിരിയ്ക്കാനൊ ചിരിപ്പിയ്ക്കാനോ ഉള്ള അവസരങ്ങൾ കുറഞ്ഞു വരികയായിരുന്നു. അസുഖം ബാധിച്ചു മരിച്ച ഏട്ടനും നാരായണിയും, പിന്നെ മരിച്ചു പോയ അച്ഛനും കൂടുതൽ വേദാന്തി ആകാനുള്ള അവസരങ്ങളാണ് ശ്രീധരനു നൽകിയത്. ശ്രീധരനൊപ്പം അതിരാണിപ്പാടം കൂടെ വളർന്നു(എന്തിന്?). നിഷ്കളങ്കമായ ഗ്രാമം പൊടുന്നനേ രൂപാന്തരം പ്രാപിയ്ക്കുന്നു. അമ്മയ്ക്കൊപ്പം ശ്രീധരൻ അവിടുന്ന് പോകുന്നതിനോടൊപ്പം ഞാനും സ്ഥലം വിട്ടു. ഭാവിയുടെ ഒരു ചൂണ്ടു പലക ആയിരുന്നെങ്കിലും അപ്പോഴും എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന ഞാൻ അതൊക്കെ അവഗണിച്ചു. വളരാൻ എനിയ്ക്ക് പ്രത്യേകിച്ച് ധൃതി ഒന്നും ഉണ്ടായിരുന്നില്ല.യുങ്ങ് ഫ്രാ കൊടുമുടിയിൽ എമ്മയോട് തോന്നിയ നൈമിഷിക പ്രണയം അത്ര കാര്യമായി സ്പർശിചില്ല. എന്നാൽ വേലു ആശാരിയുടെ ഇറയത്തു ഇരുന്നു അതിരാണിപ്പാടത്തെ ശേഷചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. കഥകളൊന്നും സന്തോഷകരങ്ങൾ അല്ലായിരുന്നെങ്കിലും.അതിനു ശേഷം ആ പുസ്തകം എത്ര തവണ വായിച്ചു കാണും. പിന്നെ വളരുകയും വേറെ കുറെയേറെ പുസ്തകങ്ങൾ വായിയ്ക്കാൻ അവസരം കിട്ടുകയും ചെയ്തപ്പോഴാണ് ഇങ്ങനത്തെ ഒരു എഴുത്ത് കണ്ടു കിട്ടാൻ പാടാണെന്ന് മനസ്സിലായത്‌. വയസ്സ് ഒരുപാട് കൂടിയതിനു ശേഷം (വളർന്നു എന്ന് അവകാശപ്പെടുന്നില്ല) കഴിഞ്ഞ വർഷം വായിച്ചപ്പോഴും വാചകങ്ങൾ ഒക്കെ അതേ അനുഭൂതികൾ ഉണ്ടാക്കുന്നു. ചന്തോമന്റെ കയത്തിലെ ഉച്ച വെയിലും നാരായണിയുടെ പായയിൽ വീഴുന്ന അന്തിവെയിലും അമ്മുവിന്റെ കുട ഓടിച്ചു കളയുന്ന കാറ്റും മഴചാറ്റിലും മുനിസിപ്പാലിറ്റി ബൾബ്‌ ഊരാൻ പോസ്റ്റ്‌'ൽ കയറുന്ന ശ്രീധരന്റെ മേൽ വീഴുന്ന വൈദ്യുത വെളിച്ചവും എല്ലാം ഇപ്പോഴും ശ്രീധരനെന്ന പോലെ എനിയ്ക്കും ഓർമയുണ്ട്. സങ്കല്പങ്ങൾ കൊണ്ട് അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കൗമാര കാലത്തിന്റെ തുടക്കത്തിൽ അതിരാണിപ്പാടത്ത് പോകാൻ അവസരം കിട്ടിയതിൽ ഭാഗ്യം. ഇല്ലെങ്കിൽ ചിലപ്പോ ഇതിലെ അനുഭവങ്ങൾ എനിയ്ക്ക് സ്വായത്തമാക്കാൻ പറ്റിയില്ലെന്നിരിയ്ക്കാം. VKN അല്ലാതെ നർമവും ദുഃഖവും പരസ്പരം മെടഞ്ഞു മാല കോർക്കാൻ അറിയുന്ന വേറെ ആരും മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. VKN'ന്റെ നർമം കുറെക്കൂടെ തീഷ്ണവും ശോകം കുറെക്കൂടെ നിരാശാഭരിതവും ആണെന്ന് മാത്രം. പക്ഷേ അനുഭവങ്ങൾ SK'യുടെ അത്ര യാതാർഥ്യമല്ലെന്ന് തോന്നും ചിലപ്പോൾ.
review 2: This book goes to my favourites list.'Oru Deshathinte Kadha' is an everlasting picture of the Kerala villages before they were lost in the urbanisation. By his narrative skills par excellence, SKP etches the picture into a reader's mind. Any person who've felt the village air would find this book close to their hearts.This book is said to be the author's fictionalised autobiography. 'Athiranipaadam' & 'Ilanjipoyil' are places i could relate to, the characters resembled people i've known and the story itself is straight from life. May be, that was why i developed an intimacy to this book. I so envy the author, who lived in places so serene and beautiful, and filled with ‘life’.The characters are expertly portrayed and the storyline, wonderfully crafted. You'll laugh heartily, smile continuosly, water your eyes here and there. Death in itself is a character touchingly portrayed. Deep philosophy has been conveyed with simplicity. Optimism, humour & village virtues flows through the book like an under current.Reading this book was like living through my childhood again. When i finally closed the book, I couldn't help, but feel like waking up from a wonderful, life-like dream. That feeling of rejuvenation, an overwhelming nostalgia and the euphoric serenity was still there!!This masterpiece of SKP is a must read for every Malayali. It is unfortunate that, this Jnanpith winning work hasn't yet been translated. However, I hear that, the efforts are progressing and the 40 year old jinx would be soon broken. Lets hope it does, and overwhelms many more readers. less
Reviews (see all)
Raja
the words cannot express my feelings about this book...
racheal
My favorite book of all times....
princess
excellent...............
nile
hsydfgtuirhjgui
Mal
Read
Write review
Review will shown on site after approval.
(Review will shown on site after approval)