വില്ലന്റെ കുപ്പായത്തില്‍

“താങ്കള്‍ക്കു ഇപ്പോള്‍ എന്ത് തോന്നുന്നു ?”
“ചെറിയ ഒരു തലക്കറക്കം പോലെ”
“ആഴത്തില്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കൂ”
————————————————————
————————————————————
“അലെക്സ് , ദയവു ചെയ്തു അകത്തേക്ക് വരൂ”

ലോകസിനിമയിലെ തന്നെ ഏറ്റവും സെക്സിയസ്റ്റ് രംഗങ്ങളില്‍ ഒന്ന് എന്ന് നിസംശയം വിളിക്കാവുന്ന Ingrid Bergman യിന്റെ ചുംബന രംഗത്തെക്കാള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞത് Notorious യിന്റെ പര്യവസാനം ആണ്.

നിരൂപകരുടെ ഭാഷയില്‍ ഹിച്കോക്ക് തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി സഞ്ചരിച്ച ചിത്രമാണ്‌ Notorious. ഒരു നിയോ നോയിര്‍ സ്പൈ ചിത്രമാണ് Notorious എങ്കിലും. അതെ സമയം തന്നെ ആ സിനിമ അതിമികച്ചൊരു പ്രണയകാവ്യം കൂടിയാണ്. വളരെ ബുദ്ധിപരമായ രീതിയില്‍ രണ്ടാമത്തെതിനെ ആദ്യത്തെയോട് തുന്നി ചേര്‍ത്തിരിക്കുന്നു. മുകളില്‍ പരാമര്‍ശിച്ച ആ ചുംബന രംഗം ഇതിന്റെ മകുടോദാഹരണമാണ്. Ingrid Bergman എന്ന അപൂര്‍വപ്രതിഭയുടെ സാന്നിധ്യവും സമര്‍പ്പണവും കൂടെ ചേരുമ്പോള്‍ Notorious അതിന്റെ പൂര്‍ണതയില്‍ എത്തുന്നു.

Notorious യില്‍ താന്‍ തളച്ചിട്ട – പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന – ആ ഹിച്കോക്ക് ചിലപ്പോള്‍ ഒക്കെ ചങ്ങല പൊട്ടിച്ചു പുറത്തു വരുന്നത് കാണാന്‍ സാധിക്കും. പല രംഗങ്ങളിലും ഒരു മിന്നായം പോലെയാണ് കടന്നു വരുന്നതു എങ്കിലും ചിത്രത്തിന്റെ പര്യവസാനത്തില്‍ തന്റെ പൂര്‍ണ രൂപം പുറത്തു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.

തുടക്കത്തില്‍ കൊടുത്ത സംഭാഷണം ശ്രദ്ധിക്കുക. സെബാസ്റ്യന്‍ തന്റെ ഭാര്യയായ അലിഷ്യയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്നു. കൃത്യസമയത്ത് അവിടെ എത്തിചേരുന്ന ടെവ്ലിന്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുന്നു. സെബാസ്റ്റ്യന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ നാസി കൂട്ടുക്കാരും ഉണ്ട്. തന്റെ ഭാര്യ ഒരു അമേരിക്കന്‍ സര്‍ക്കാര്‍ എജന്റ്റ് ആണെന്ന് അറിഞ്ഞാല്‍ തന്റെ മരണം ആണ് എന്ന് സെബാസ്റ്യനു അറിയാം. തന്റെ ഒരു സഹപ്രവര്‍ത്തകന്റെ അനുഭവം അദ്ദേഹം നേരിട്ട് കണ്ടതാണ്. താന്‍ തടഞ്ഞാല്‍ ടെവ്ലിന്‍ സത്യങ്ങള്‍ തുറന്നു പറയും. അത് ഒഴിവാകാന്‍ ടെവ്ലിന്റെ കൂടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ അഭിനയിക്കുക. അലിശ്യക്ക് സുഖമില്ല എന്ന് പറഞ്ഞു അവളുടെ കൂടെ പുറത്തേക്കു പോകുന്നു. സെബാസ്റ്റ്യന്റെ പെരുമാറ്റത്തില്‍ നാസികള്‍ക്ക് സംശയം തോന്നുന്നു. സെബാസ്റ്റ്യന്റെ കണക്കു കൂട്ടല്കുകള്‍ തെറ്റിച്ചു കൊണ്ട് അയാളെ ഒറ്റയ്ക്ക് ആക്കി ടെവ്ളിനും അലിഷ്യയും അവിടുന്ന് പോകുന്നു. അദ്ദേഹത്തിന്റെ നാസി കൂട്ടുക്കാര്‍ അദ്ദേഹത്തെ വിളിക്കുന്നു. തന്റെ മരണമാണ് നിമിഷങ്ങള്‍ക് ഉള്ളില്‍ സംഭവിക്കാന്‍ പോകുന്നത് എന്ന് സെബാസ്റ്റ്യനു അറിയാം. തന്റെ മുന്‍പില്‍ മറ്റു വഴി ഒന്നും ഇല്ല. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അദ്ദേഹം അവരുടെ അടുത്തേക്ക് നടന്നു നീങ്ങുന്നു.

സിനിമയിലെ വില്ലന്‍ ആണ് സെബാസ്റ്റ്യന്‍. ഒരു പോയിന്റില്‍ പോലും അദ്ദേഹത്തെ പോസ്റീവ് ആയി സംവിധായകന്‍ കാണിക്കുന്നില്ല. അവസാനത്തെ സംഭാഷണത്തില്‍ ടെവ്ലിന്‍ അലിഷ്യയോടു ചോദിക്കുന്നത് ആണ് “താങ്കള്‍ക്കു ഇപ്പോള്‍ എന്ത് തോന്നുന്നു ?” പക്ഷെ എനിക്ക് അത് ഒരേ സമയം സെബാസ്റ്റ്യനോട് ഉള്ള ചോദ്യമായി അനുഭവപ്പെട്ടു. അലിഷ്യ കൊടുക്കുന്ന മറുപടിയും സെബാസ്ട്ട്യന്റെ മൌനവും ഏകദേശം ഒരേ ഉത്തരം തന്നെയാണ് നല്‍ക്കുന്നത്. പരിഹാരം എന്നോടും ടെവ്ലിന്‍ നല്‍കുന്ന നിര്‍ദേശം സെബാസ്റ്യനും ബാധകമാണ്. അതായാത് സംവിധായകന്‍ ഇവിടെ അടിസ്ഥാനപരമായി ഒരേ സമയം രണ്ടു സംഭാഷണങ്ങള്‍ നടത്തുന്നു. ഒന്ന് explicit ഉം മറ്റേതു implicit ഉം.

തുടര്‍ന്ന് ഉള്ള രംഗങ്ങളില്‍ സംവിധായകന്‍ പ്രേക്ഷകനെ വില്ലന്റെ കുപ്പയതിലോട്ടു പതിയെ കയറ്റുകയാണ്. കുറഞ്ഞപക്ഷം എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. നൂറു മിനുട്ട് അടുപിച്ചുള്ള ചിത്രത്തിന്റെ ഒരു പോയിന്റില്‍ പോലും സെബാസ്റ്യനോട് ഒരു അടുപ്പവും തോന്നാത്ത എനിക്ക് സിനിമയുടെ അവസാന നിമിഷങ്ങളില്‍ അയാളോട് empathize ചെയാന്‍ സാധിച്ചു. അയാള്‍ അനുഭവിക്കുന്ന ആ വീര്‍പ്പുമുട്ടല്‍ എന്റെയും വീര്‍പ്പുമുട്ടല്‍ ആയി മാറി. അയാളോട് എനിക്ക് സഹതാപം തോന്നി. ചുരുക്കി പറഞ്ഞാല്‍ Psycho യും Birds ഉം Vertigo ഉം കണ്ടപ്പോള്‍ കേന്ദ്രകഥാപാത്രതിനോട് തോന്നിയ ഒരു മാനസിക അടുപ്പം സെബാസ്റ്റ്യനോട് അനുഭവപ്പെട്ടു.

ഒരു പക്ഷെ എന്റെ മാത്രം തോന്നല്‍ ആകാം. അലിഷ്യയെയും ടെവ്ളിനെയും കയ്യടികള്‍ കൊണ്ട് മൂടിയപ്പോള്‍ അപ്പുറത്ത് അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഭയായിരുന്നു സെബാസ്റ്യന്‍. അലിഷ്യക്കും ടെവ്ളിനും ലഭിച്ച കയ്യടിക്കു ഒരു പരിധി വരെ അഭിനെതാക്കാളും കാരണമാവുമ്പോള്‍ സെബാസ്റ്യന്‍ വിധി പൂര്‍ണമായും സംവിധായകന്റെ കലാവിരുത് മാത്രമാണ്. Share this:

Like this:Like Loading... Related